15 November Friday

കണ്ണൂർ എയർപോർട്ട് വികസനം: എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം- കല കുവൈത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കുവൈത്ത്  സിറ്റി > കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിനു ഏറെ പ്രധാന്യമുള്ള പോയിന്റ് ഓഫ് കാൾ പദവി നൽകാതെ കണ്ണൂർ എയർപോർട്ടിനെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരത്തിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്തിന്റെ ഐക്യദാർഢ്യം.

കണ്ണൂർ എയർപോർട്ട് സമരസമിതി ചെയർമാൻ രാജീവ് ജോസഫ് 2024 സെപ്റ്റംബർ 15 മുതൽ നിരാഹാര സമരം അനുഷ്ഠിക്കുകയാണ്. വടക്കേ മലബാറിന് ഏറെ ഗുണകരമാകുന്ന കണ്ണൂർ എയർപോർട്ടിന്റെയും ഒരു നാടിന്റെയും വികസനത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹം ഒന്നടങ്കം മുന്നോട്ടു വരേണ്ടതുണ്ട്, കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കാൾ പദവി നൽകണമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top