27 December Friday

കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിനു 'പോയന്റ്‌ഓഫ്‌ കോൾ' പദവി നൽകണം; ജിദ്ദ കണ്ണൂർ സൗഹൃദവേദി

വെബ് ഡെസ്‌ക്‌Updated: Thursday Dec 26, 2024

ജിദ്ദ > കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിനു 'പോയന്റ്‌ഓഫ്‌ കോൾ' പദവി നൽകണമെന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കണമെന്നും ജിദ്ദ കണ്ണൂർ സൗഹൃദവേദി പ്രവർത്തക യോഗം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ കേരളത്തിൽ നിന്നുമുള്ള എം പിമാർക്കും കേന്ദ്രമന്ത്രിമാർക്കും നിവേദനം നൽകാൻ ജിദ്ദ കണ്ണൂർ സൗഹൃദവേദി  പ്രവർത്തക യോഗം തീരുമാനിച്ചു.
   
രാധാകൃഷ്ണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു. ഫിറോസ് മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.

അബ്ദുൽ സത്താർ, ജാഫറലി പാലക്കോട്, സുധീഷ്, മുനീർ, പ്രഭാകരൻ, അബ്ദുൽ സലാം, സനീഷ് പി പി, അഹമ്മദ് വി പി, സന്തോഷ് ഭരതൻ, നൗഫൽ, മുഹമ്മദ് വിപി,  നൗഷാദ് ഉമ്മർ, ഇബ്രാഹിം തളിപ്പറമ്പ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സിദ്ദിഖ് കത്തിച്ചാൽ സ്വഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top