കുവൈത്ത് സിറ്റി > ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) 19ാം വാർഷികം കണ്ണൂർ മഹോത്സവം 2024 അഹമ്മദി ഡിപിഎസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് പി ലിജീഷ് അധ്യക്ഷനായി. സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ജയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
അൽ മുല്ല എക്സ്ചേഞ്ച് ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് നജിബുൽ ഹക്കിം, ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ എന്നിവർ ചേർന്ന് സുവനീർ പ്രകാശനം ചെയ്തു. രാജീവ്, അദീപ്, സുരേഷ് കുമാർ, ഗംഗേയി ഗോപാൽ, ഫോക് ട്രഷറർ സാബു ടി വി, വനിതവേദി ചെയർപേഴ്സൺ ഷംന വിനോജ്, ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ ജീവ സുരേഷ്, രക്ഷാധികാരി അനിൽ കേളോത്, ഉപദേശക സമിതി അംഗം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
17ാമത് ഗോൾഡൻ ഫോക് അവാർഡ് ചടങ്ങിൽ പ്രവാസി സംരംഭകൻ മുസ്തഫ ഹംസ ഏറ്റുവാങ്ങി. അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പ്രശസ്തി പത്രം വായിച്ചു. പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറർ സാബു എന്നിവർ അവാർഡ് കൈമാറി. 10,12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ആദരിച്ചു. കാവ്യാലാപന മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച ആവണി പേരോട്ട്, അന്വിത പ്രതീശൻ, മികച്ച മെമ്പർഷിപ് പ്രവർത്തനങ്ങൾ കാഴ്ചവെച്ച പി കെ സജിൽ, ഗിരീശൻ എം വി എന്നിവരെയും ആദരിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനോജ് കുമാർ നന്ദിയും പറഞ്ഞു. ഗായകരായ ജ്യോത്സ്ന, ഭാഗ്യരാജ്, ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക എന്നിവർ ചേർന്ന് സംഗീത വിരുന്നും ഒരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..