19 December Thursday

അന്താരാഷ്‌ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് 17 ന്; 600 പേർ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

അബുദാബി > യുഎഇ കരാട്ടെ ഫെഡറേഷൻറെ സഹകരണത്തോടെ അബുദാബി വിന്നർ കരാട്ടെ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ കരാട്ടെ ചാംപ്യൻഷിപ്പ് നവംബർ 17 ന്  അബുദാബി അൽജസീറ ക്ലബ്ബിൽ നടക്കുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ, ഇറാൻ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളിൽനിന്നും 600 ലേറെ പേർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കും.

5 മുതൽ 56 വരെ പ്രായമുള്ളവർ നിലവിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കത്ത, കുമിത്തേ എന്നീ ഇനങ്ങളിൽ പ്രായവും ഭാരവും അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം. ഇത്തവണ ഓപൺ കുമിത്തേ വിഭാഗത്തിൽ ക്യാഷ് പ്രൈസ് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാരായിരിക്കും മത്സരം നിയന്ത്രിക്കുക.
കാണികൾക്ക് പ്രവേശനം സൗജന്യമാണ്. മത്സരം തത്സമയം യുട്യൂബിലും മറ്റു സമൂഹമാധ്യമ പേജുകളിലും സംപ്രേഷണം ചെയ്യും. വിവരങ്ങൾക്ക്- 00971 502442313

വാർത്താസമ്മേളനത്തിൽ വിന്നർ കരാട്ടെ ക്ലബ് എംഡിയും സംഘാടക സമിതി ചെയർമാനുമായ ഷിഹാൻ എം എ ഹക്കീം, കൺവീനർ ഷിഹാൻ അരുൺ കൃഷ്ണൻ, റജിസ്ട്രേഷൻ കോ ഓർഡിനേറ്റർ സെൻസായ് നെമീർ, സംഘാടക സമിതി ഭാരവാഹികളായ ഷിഹാൻ ഷൌക്കത്ത് വള്ളിയത്ത്, സെൻസായ് ഗോപകുമാർ, സെൻസായ് അരുൺ, സെൻസായ് യധുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top