റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റായി രൂപീകരിക്കുന്ന ഇസ്‌തിഹാർ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. റോധ സ്വാദ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ രൂപീകരണ യോഗത്തിൽ ഉമ്മുൽ ഹമാം ഏരിയാ പ്രസിഡൻ്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കേളിയെ കുറിച്ചും കേളിപ്രവർത്തനങ്ങളുടെ ഘടനയെകുറിച്ചും വിശദീകരിച്ചു.
ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡൻ അഡ്‌ഹോക്ക് കമ്മറ്റി പാനൽ അവതരിപ്പിച്ചു. കൺവീനറായി ഷാജി തൊടിയിൽ ചെയർമാനായി പ്രേം കുമാർ എന്നിവരെ തിരഞ്ഞെടുത്തു. കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വൈസ് പ്രസിഡൻ്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ, ബിജി തോമസ്, ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജ്, ഏരിയ വൈസ് പ്രസിഡണ്ട് അബ്ദുസലാം
എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദീഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി കൺവീനർ ഷാജി തൊടിയിൽ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..