20 December Friday

കേളിക്ക് പുതിയ ഓഫിസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

റിയാദ് > കേളി കാലാസംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേളിയുടെ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറി. റിയാദിലെ ബത്ത സെന്ററിലുള്ള ഹോട്ടൽ ഡി-പാലസ് ബിൽഡിങ്ങിലെ 114ആം നമ്പർ റൂമിലാണ് ഇനിമുതൽ കേളിയുടെ കേന്ദ്ര കമ്മറ്റി ഓഫീസ് പ്രവർത്തിക്കുക.

വെള്ളിയാഴ്‌ച്ച വൈകിട്ട് 4മണിക്ക് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 24 ആം വർഷത്തിലേക്ക് കടക്കുന്ന കേളിയുടെ ഏഴാമത്തെ ഓഫിസിലേക്കാണ് ഇപ്പോൾ മാറിയിട്ടുള്ളതെന്ന് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെപിഎം സാദിഖ് പറഞ്ഞു.

കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു.  കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഷമീർ കുന്നുമ്മൽ കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റുമാരായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട്, ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, ജീവകാരുണ്യ കമ്മറ്റി ആക്ടിങ് കൺവീനർ നാസർ പൊന്നാനി, സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ്, സൈബർവിങ് കൺവീനർ ബിജു തായമ്പത്ത്, സ്‌പോട്‌സ് വിഭാഗം കൺവീനർ ഹസ്സൻ പുന്നയൂർ മാധ്യമ വിഭാഗം ചെയർമാൻ ശ്രീകുമാർ വാസൂ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

കേളിയുടെ ഓഫീസ് കൂടി പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോൾ  മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് റിയാദിൽ പ്രവർത്തിക്കുന്ന മൂന്ന് സംഘടനകളുടെയും ഓഫിസുകൾ ഒരേ കെട്ടിടത്തിലായി. ഓഫീസ് ഉദ്ഘാടന വേളയിൽ കേളി അംഗങ്ങൾക്കും കേളി കുടുംബവേദി അംഗങ്ങൾക്കും പുറമെ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും റിയാദിലെ മാധ്യമ പ്രവർത്തകരും സന്നിഹിതരായി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top