08 October Tuesday

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

റിയാദ് > സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സീബാ കൂവോട് സ്വാഗതം പറഞ്ഞു.

വർഗീയ രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രതിരോധമുയർത്തിയ നേതാവും, തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ സ്വജീവൻ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരിൽ ഒരാളുമായിരുന്നു കോടിയേരിയെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെപിഎം സാദിഖ് അഭിപ്രായപെട്ടു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി  ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top