15 November Friday

കേളി 'പ്രതീക്ഷ'24 പുരസ്‌കാര വിതരണം പൂർത്തിയായി.

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

റിയാദ്  > കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര(പ്രതീക്ഷ) വിതരണം പൂർത്തിയായി. കഴിഞ്ഞ അധ്യയന വർഷത്തെ പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം ആദ്യം ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു.

തുടർന്ന് വിവിധ ജില്ലകളിൽ വിതരണം പൂർത്തിയാക്കി. സമാപനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിതരണം  കണ്ണൂർ ജില്ലാ  പഞ്ചായത്ത്‌  പ്രസിഡന്റ് പി പി ദിവ്യ  നിർവഹിച്ചു. കണ്ണൂർ എൻജിഒ ആസ്ഥാനത്തെ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മെമന്റോയും ക്യാഷ്‌ അവാർഡും പി പി ദിവ്യ വിതരണം ചെയ്തു.

കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗം സുധാകരൻ കല്യാശ്ശേരി ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ മുൻ രക്ഷാധികാരികമ്മിറ്റി അംഗം സജീവൻ ചൊവ്വ അധ്യക്ഷനായി. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുകുമാരൻ, പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം  പ്രഭാകരൻ മാസ്റ്റർ, കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

കണ്ണൂർ  ജില്ലയിൽ 22  കുട്ടികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ 12 കുട്ടികൾ പ്ലസ് ടു വിജയിച്ചവരും  0 കുട്ടികൾ പത്താംതരം വിജയിച്ചരുമാണ്.  റിയാദിലെ സ്കൂളിൽ നിന്നുള്ള 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസർഗോട് ജില്ലയിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്നായി 226 കുട്ടികളടക്കം 240 കുട്ടികളാണ് ഈ വർഷം പുരസ്‌കാരത്തിന് അർഹരായത്. സമാപന ചടങ്ങിന് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചെനോളി നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും മുൻകാല കേളി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top