റിയാദ് > കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ രക്ഷാധികാരി സമിതി അംഗം എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നൽകി. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തിൽ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ സനയ്യ അർബൈൻ രക്ഷാധികാരി കൺവീനർ സുകേഷ് കുമാർ അധ്യക്ഷനായി. ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം സുനീർ ബാബു ആമുഖപ്രഭാഷണവും ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്റുമാരായ അബ്ദുൾ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, എസ് ജോർജ്, വിജയൻ ബി, ഏരിയ കമ്മിറ്റി അംഗങ്ങളായ സഫറുള്ള, അബ്ദുൽ നാസർ, വാസുദേവൻ, അബ്ദുൾ റഷീദ്, ഒവൈദ യൂണിറ്റ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 29വർഷമായി റിയാദിലെ അൽ തസ്‌ലിയാത്ത് വർക്ക്ഷോപ്പിൽ വെൽഡറായി ജോലി ചെയ്തു വരുന്ന സുരേന്ദ്രൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്. കേളി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഭക്ഷണം തയ്യാറാക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്ന സുരേന്ദ്രൻ, കേളി മെഗാഷോയുടെ സ്റ്റേജ് ഒരുക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ ഏരിയ സെക്രട്ടറി കിഷോർ, ന്യൂ സനയ്യ ഏരിയ കമ്മിറ്റിക്ക് വേണ്ടി ട്രഷറർ ബൈജു ബാലചന്ദ്രൻ, സനയ്യ അർബൈൻ ഏരിയ സെക്രട്ടറി ജാഫർ ഖാൻ, വെസ്റ്റ് യൂണിറ്റ് സെക്രട്ടറി വാസുദേവൻ കെ എന്നിവർ പൊന്നാട അണിയിച്ചു. സനയ്യ അർബൈൻ രക്ഷാധികാരി സമിതി സെക്രട്ടറി സുകേഷ് കുമാർ മൊമെന്റോയും വിജയകുമാർ എസ് ഉപഹാരവും കൈമാറി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ സഫറുള്ളയും ഒവൈദ യൂണിററ് മൊമെന്റോ വിനു സോമനും ഉപഹാരം ഉണ്ണികൃഷ്ണനും, ഈസ്റ്റ് യൂണിറ്റിന്റെ ഉപഹാരം ഉമ്മറും, ബ്രിഡ്ജ് യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുൽ നാസറും കൈമാറി. സുരേന്ദ്രൻ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..