20 December Friday

കേളിദിനം 2025; സംഘാടക സമിതി രൂപീകരിച്ചു.

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

റിയാദ് > കേളി കലാസാംസ്കാരികവേദി 24ാം വാർഷികം ആഘോഷിക്കുന്നു. 'കേളിദിനം 2025' എന്നപേരിൽ ജനുവരി 3ന് നടത്തുന്ന ആഘോഷങ്ങളുടെ ഏകോപനത്തിനായി 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് യോഗം ഉദ്ഘാടനം ചെയ്‌തു.

'ജീവ സ്പന്ദനം' എന്നപേരിൽ ഹജ്ജിനോടനുബന്ധിച്ച് ആയിരത്തിലധികം പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ രക്തദാന ക്യാമ്പ്, അധ്യയന വർഷത്തിൽ തുടർപഠനത്തിന് അർഹത നേടിയ 240 വിദ്യാർത്ഥികൾക്ക് നൽകിയ 'പ്രതീക്ഷ'വിദ്യാഭ്യാസ പുരസ്കാരം, 'ഹൃദയപൂർവ്വം കേളി' പദ്ധതി വഴി  കേരളത്തിൽ നൽകിയ എഴുപതിനായിരത്തിൽ പരം പൊതിച്ചോറുകൾ, വയനാട്ടിലെ ഗ്രാമങ്ങളുടെ പുനഃരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ച ഒരു കോടി രൂപ തുടങ്ങി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും കെപിഎം സാദിഖ് പറഞ്ഞു.

സംഘാടക സമിതി രൂപീകരണയോഗത്തിൽ ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി  പാനൽ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ  ജോസഫ്‌ ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗ്ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി കൂടിയായസീബാ കൂവോട് എന്നിവർ പങ്കെടുത്തു.

രജീഷ് പിണറായി ചെയർമാൻ,  ശ്രീഷ സുകേഷ് വൈസ് ചെയർ പേഴ്സൺ, നൗഫൽ സിദ്ദിഖ്  വൈസ്  ചെയർമാൻ, റഫീക്ക് ചാലിയം കൺവീനർ,  ലാലി രജീഷ്,  റഫീഖ് പാലത്ത് ജോയിന്റ് കൺവീനർമാർ സുനിൽ സുകുമാരൻ സാമ്പത്തിക കൺവീനർ സുജിത്  ജോയിന്റ് കൺവീനർ.
ഫൈസൽ കൊണ്ടോട്ടി, ഷെബി അബ്ദുൾ സലാം (പ്രോഗ്രാം),ബിജു തായമ്പത്ത് , സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി)കിഷോർ ഇ നിസ്സാം, നിസ്സാർ റാവുത്തർ (ഗതാഗതം), റിയാസ് പള്ളത്ത് , ഷാജഹാൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ) കരീം പെരുങ്ങാട്ടൂർ, സുനിൽ ബാലകൃഷ്ണൻ (ഭക്ഷണം) ബിജി തോമസ് (സ്റ്റേഷനറി ചുമതല), ഗഫൂർ ആനമങ്ങാട് (വളണ്ടിയർ ക്യാപ്റ്റൻ) എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top