20 December Friday

കേളി ശ്രവണ സഹായി കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണ സഹായി സഹകരണ മന്ത്രി വി എൻ വാസവൻ കൈമാറി. കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിക്ക് ജന്മനായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നതായി മന്ത്രി വാസവൻ  സംഘടനയെ അറിയിക്കുകയും സാമ്പത്തികമായി പരാധീനതയുള്ള കുടുബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മറ്റി തീരുമാനിക്കുകയുമായിരുന്നു.

കോട്ടയത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ലാ ട്രഷറർ സി ജോർജ്ജ് പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡൻ്റ് ഷിൻസി തോമസ് സെക്രട്ടറി  അജയകുമാർ കേളിയുടെ കോട്ടയം ജില്ലാ കോഡിനേറ്റർ  പ്രതീപ് രാജ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top