23 December Monday

രാജൻ പള്ളിത്തടത്തിന് കേളി യാത്രയയപ്പ് നൽകി.

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

റിയാദ് > കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര കമ്മറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടത്തിന് അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി. 33 വർഷമായി അൽഖർജ് സനയ്യ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജൻ പള്ളിത്തടം പത്തനംതിട്ട മുണ്ടു കോട്ടക്കൽ സ്വദേശിയാണ്. അൽഖർജ് റൗള റസ്റ്റോറണ്ട് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷനായി.

കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, കേളി  രക്ഷാധികാരി  സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ  സതീഷ് കുമാർ വളവിൽ, ഷാജി റസാക്ക്, ലിപിൻ പശുപതി, കേളി കേന്ദ്ര കമ്മറ്റി അംഗവും അൽഖർജ് ഏരിയ രക്ഷാധികാരി സമിതി കൺവീനറുമായ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, ഡോക്ടർ അബ്ദുൾ നാസ്സർ, കെ എം സി സി അൽഖർജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി  , കെ എം സി സി ടൗൺ കമ്മറ്റി ട്രഷറർ നൗഫൽ, , ഡബ്ലുഎംഎഎഫ് പ്രതിനിധി അയൂബ് പനച്ചമൂട്,ഗോപൻ, യൂണിറ്റ് സെക്രട്ടറിമാർ, മറ്റ് പ്രവർത്തകർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ രാജൻ പള്ളിത്തടത്തിന് ഉപഹാരങ്ങൾ നൽകി. ജോയിൻ്റ് സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top