21 December Saturday

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

നാഷ്‌വിൽ > ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ "വൺ ഇന്ത്യ (One India)" എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിൽ (കാൻ) അവതരിപ്പിച്ച ഫ്ലോട്ടിനു പ്രത്യേക പുരസ്‌കാരം ലഭിച്ചു.  ഇരുപത്തിഎട്ടോളം സംഘടനകൾ പരേഡിൽ അണിനിരന്നു.  

കേട്ടുവള്ളവും ചെണ്ട മേളവും മുത്തുക്കുടയും അടങ്ങിയതായിരുന്നു കേരള അസോസിയേഷൻ നാഷ്‌വിൽ അവതരിപ്പിച്ച ഫ്ലോട്ട്. ഫ്ലോട്ട് അണിയിച്ചൊരുക്കുന്നതിൽ നേതൃത്വം നൽകിയ കാൻ ജോയിന്റ് സെക്രട്ടറി അനിൽ പതിയാരിക്ക്  പ്രത്യേക ഉപഹാരവും സമ്മാനിച്ചു. കേരള അസോസിയേഷൻ നാഷ്‌വിൽ അംഗങ്ങൾക്ക് പുറമെ ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ, മുൻകേന്ദ്ര മന്ത്രിയും അഭിനേതാവുമായ ഡി നെപ്പോളിയൻ, അറ്റ്ലാന്റ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ രമേശ് ബാബുലക്ഷ്മണൻ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top