22 December Sunday

മലയാളം മിഷൻ അൽഐൻ ചാപ്റ്ററും ഇന്ത്യൻ സോഷ്യൽ സെന്ററും കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

അൽഐൻ > മലയാളം മിഷൻ അൽഐൻ ചാപ്റ്ററും ഇന്ത്യൻ സോഷ്യൽ സെൻ്ററും സംയുക്തമായി ചേർന്ന് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡൻ്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അൽഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷനായി.

ഐഎസ്സി ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ മുനവ്വർ, ചാപ്റ്റർ ജോയിന്റ് കൺവീനറും യുണൈറ്റഡ് മൂവ്മെൻ്റ് കൺവീനറുമായ സുരേഷ് തിരുക്കുളം, ലോകകേരളാസഭാഗവും ഐഎസ്സി മുൻ സെക്രട്ടറിയുമായ മണികണ്ഠൻ, ചെയർ ലേഡി സ്മിത രാജേഷ്, അൽ ഐൻ ചാപ്റ്റർ കൺവീനർ ഡോ. സുനീഷ് കൈമല, അൽഐൻ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്ത്തിക്കർ, ഐഎസ്സി സാഹിത്യ വിഭാഗം സെക്രട്ടറി ഷമീഹ് എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളം മിഷൻ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top