സലാല > കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സമാപിച്ചു. തൃശൂർ, വയനാട്, കോട്ടയം, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം എന്നീ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ തിരുവനന്തപുരം ആറ് ഓവറിൽ എൺപത്തിനാല് റൺസ് എടുത്തു. മറുപടി ബാറ്റിഗിനു ഇറങ്ങിയ വയനാട് 5.2 ഓവറിൽ 86 റൺസ് എടുത്തു ജേതാക്കളായി.
ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി സനൂപിനെയും മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റർ ആയി ഷംസീർ സഞ്ജുവിനെയും ബെസ്റ്റ് ബൗളർ ആയി സത്താറിനെയും തിരഞ്ഞെടുത്തു. നിഷാദ്, സത്താർ, സഞ്ജു, ബാദുഷ, മിറാഷ്, മഹ്റൂഫ്, ബാസിത്ത് തങ്ങൾ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..