23 December Monday

കേരള സോഷ്യൽ സെന്റർ മെഗാതിരുവാതിര അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

അബുദാബി > കേരള സോഷ്യൽ സെന്റർ മെഗാതിരുവാതിര അവതരിപ്പിച്ചു. സെന്റർ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ എൺപതോളം സ്ത്രീകൾ പങ്കെടുത്തു. അഞ്ജലി ജസ്റ്റിൻ, ശാലിനി അഭിലാഷ് എന്നിവരായിരുന്നു തിരുവാതിരയ്ക്ക് പരിശീലനം നൽകിയത്.

സെന്റർ ഓണാഷോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരയോടനുബന്ധിച്ച് സെന്റർ അങ്കണത്തിൽ ഒരുക്കിയ മെഗാ പൂക്കളവും പൂക്കളമത്സരവും സെന്റർ കലാകാരന്മാർ അവതരിപ്പിച്ച വള്ളം കളിയും ആഘോഷപരിപാടികൾക്ക് വർണ്ണപ്പകിട്ടേകി. പൂക്കളമത്സരത്തിൽ സുമ വിപിൻ, അനുപമ ആകാശ്, ദ്യുതി അഖിൽ എന്നിവരുടെ ടീം ഒന്നാം സമ്മാനാത്തിന് അർഹരായി. വിജേഷ് വിജയൻ, ഹരിത വിജേഷ്, ശ്രീഷ്മ അനീഷ് എന്നിവർ രണ്ടാം സ്ഥാനവും റിജോഷ്, ജയദേവൻ, രേവതി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത ചിത്രകാരൻ സലിം, ഡിസൈനർ ശിഖ ശശിൻസ് എന്നിവരായിരുന്നു വിധികർത്താക്കൾ.

മത്സരവിജയികൾക്ക് മലബാർ ഗോൾഡ് സംഭാവന നൽകിയ സ്വർണ്ണ നാണയങ്ങളും മറ്റു അനുബന്ധ സമ്മാനങ്ങളും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ജെമിനി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഗണേഷ് ബാബു, എവർ സേഫ് ഫെയർ ആന്റ് സെയ്ഫ്റ്റി മാനേജിങ്ങ് ഡയറക്ടർ എം കെ സജീവൻ, എൻഎച്ച് 47 റസ്റ്റോറന്റ് പ്രതിനിധി സിബി കടവിൽ, അഡ്വ. അൻസാരി സൈനുദ്ദീൻ, ലീന ഗണേഷ്, സുമന സജീവൻ, സെന്റർ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു. വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങുകൾക്ക് ജോ. കൺവീനർ രജിത വിനോദ്, അനു ജോൺ, പ്രീതി സജീഷ് എന്നിവർ നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top