24 November Sunday

കേരള സോഷ്യൽ സെന്റർ അബുദാബി കലാ വിഭാഗം പ്രവർത്തനോദ്ഘാടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കലാനിലയം ഗോപിയാശാനും മകൾ ഐശ്വര്യയും

അബുദാബി > കേരള സോഷ്യൽ സെന്റർ അബുദാബിയുടെ കലാ വിഭാഗം 2024-25 പ്രവർത്തനോദ്ഘാടനം കഥകളി ആചാര്യനും സർവ്വതോഭദ്രം കലാകേന്ദ്രം ആവണങ്ങാട്ടിൽ കളരിയിലെ പ്രിൻസിപ്പാളുമായ കലാനിലയം ഗോപി ആശാൻ നിർവഹിച്ചു. കേരള സോഷ്യൽ സെന്റർ വൈസ്‌ പ്രസിഡന്റ്‌ ആർ ശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഭദ്രദീപം തെളിയിച്ചായിരുന്നു ഗോപിയാശാൻ ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ചത്.

തുടർന്ന് കഥകളി മുദ്രകളിലെ വിവിധവശങ്ങൾ അദ്ദേഹം വിവരിച്ചു. മകൾ ഐശ്വര്യ താളം പകർന്നു. സെന്റർ നൃത്താധ്യാപിക രശ്മി സുധ, മെലഡി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിലെ കീർത്തനീയ സുന്ദരേഷ്, അനയ അംബിക അബുട്ടി എന്നിവർ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തനൃത്യങ്ങളും, സെന്റർ സംഗീത അദ്ധ്യാപകൻ വിഷ്ണു മോഹൻദാസ് അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ സംഗീതവും അരങ്ങേറി. സെന്ററിന്റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം എന്നിവർ ചേർന്ന് കലാനിലയം ഗോപിയാശാന് സമ്മാനിച്ചു. ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും ലൈബ്രേറിയൻ ധനേഷ് കുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top