19 December Thursday

ചികിത്സാ സഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ബുറൈദ> കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടേയും ചികിത്സയ്ക്കു വേണ്ടി പിരിച്ചെടുത്ത 1,47,291 രൂപ ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം കുടുംബ സഹായ കമ്മറ്റി ട്രഷറർ സുധീർ കായംകുളത്തിന് കൈമാറി. അൽ ഖസീം പ്രവിശ്യയിൽ ബുറൈദ കേരള മാർക്കറിലെ പലചരക്കു കടയിൽ ദീർഘകാലമായി ജോലി ചെയ്യുകയായിരുന്നു റഷീദ്.

ഖുബൈബിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നിഷാദ് പാലക്കാട്, അജ്മൽ പാറക്കൽ, അലിക്കുട്ടി എൻ കെ, സുൽഫിക്കർ അലി, ദിനേശൻ മണ്ണാർക്കാട്, സജേഷ് പാച്ചീരിമഠത്തിൽ, കുടുംബസഹായ കമ്മറ്റി ചെയർമാൻ ശരീഫ് തലയാട് എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top