28 December Saturday

ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ജിദ്ദ  > കെഎംസിസി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 28 വ്യാഴം രാത്രി 10 മുതൽ ജിദ്ദ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ വെച്ചാണ് ഒന്നാമത് ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുക. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാ​ഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദയിലെ പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിനോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അണിനിരക്കുന്ന മാർച്ച്പാസ്റ്റും ഉണ്ടായിരിക്കും.

കലാ കായിക സാംസ്കാരിക രംഗത്തെ പ്രതിഭകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റിൽ ഗ്രീൻസ് ജിദ്ദ ടീം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, എംബസി സ്കൂൾ ടീം അണിയിച്ചൊരുക്കിയ ബാന്റ് വാദ്യം,മണ്ണാർക്കാട് ബോയ്സ് അവതരിപ്പിക്കുന്ന കോൽക്കളി, ടീം ഖുലൈസ് ഒപ്പന, ജിദ്ദയിലെ പ്രമുഖ ഗായകരുടെ ഗാനാലാപനം തുടങ്ങിയവ കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
മത്സരിക്കുന്ന ടീമുകൾ
 

1. ബാർക്ലൈസ് എഫ് സി
2. ⁠സമ യുണൈറ്റഡ് എഫ് സി
3. ⁠അമിഗോസ് എഫ് സി
4. ⁠ഹീറോസ് എഫ് സി
5. ⁠സിൽവർസ്റ്റാർ എഫ് സി
6. ⁠സോക്കർ വാദി എഫ് സി
7. ⁠അൽവഹ എഫ് സി
8. ⁠അൽ ഗർണി എഫ് സി

ഈ ടൂർണമെന്റിന്റെ വിജയത്തിന് ജിദ്ദയിലെ മുഴുവൻ കായിക പ്രേമികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജന: സെക്രട്ടറി കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം,ട്രഷറർ ഷഹീൻ തച്ചമ്പാറ,ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹുസൈൻ കരിങ്കറ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ,സെക്രട്ടറി സുഹൈൽ നാട്ടുകൽ ,ആബിദ് പട്ടാമ്പി,ടെക്നിക്കൽ ടീം അംഗങ്ങളായ നിസാർ മണ്ണാർക്കാട് ഗഫാർ മണ്ണാർക്കാട് എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top