22 November Friday

കോടിയേരി ബാലകൃഷണൻ പുരസ്കാരം പാലോളിക്ക് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ദമ്മാം> സൌദിയിലെ ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ സാംസ്കാരിക വേദിയുടെ രണ്ടാമത് കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന പുരസ്കാരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് സമർപ്പിച്ചു. തദ്ദേശ സ്വയം ഭരണരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഇതോടൊപ്പം മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ മൂന്ന് കുടുംബശ്രീ സിഡിഎസ് കൾക്കുള്ള പുരസ്കാര വിതരണവും നടന്നു. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേർസൺ എൻ റീജ, കാസർകോട് കിനാലൂർ കരിന്തളം പഞ്ചയയത്ത് സിഡിഎസ് ചെയർപേർസൺ ഉഷ രാജു, പൊന്നാനി നഗരസഭ സിഡിഎസ് ചെയർപേർസൺ എം ധന്യ എന്നിവരും സിഡിഎസ് അംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വയനാട് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു. ആഘോഷപരിപാടിക്കായി നീക്കിവച്ച തുകയും ചേർത്ത് ഒന്നാംഘട്ടമായി 10 ലക്ഷം രൂപ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.പൊന്നാനി എവി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക് പ്രഭാഷണവും, കില മുൻ ഡയറക്ടർ ഡോ ജോയ് ഇളമൺ ജൂറി പ്രഖ്യാപനം നടത്തി. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്ത് സി.ഡി.എസും  പൊന്നാനി നഗരസഭ സി.ഡി.എസും പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോടിയേരി ബാലകൃഷ്ണന്റെയും പാലോളിയുടെയും രാഷ്ട്രീയ ജീവിതം വരച്ചുകാട്ടിയ വീഡിയോ പ്രദർശനവും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ  പവനൻ മൂലക്കീൽ, നന്ദിനി മോഹൻ,  നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, കെവി അബ്ദുൽ ഖാദർ, ബിനീഷ് കോടിയേരി, പി.കെ ഖലീമുദ്ദീൻ, അഡ്വ ഇ.സിന്ധു, എംഎം നയീം, ഷമീം നാണത്ത് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top