18 December Wednesday

കൊണ്ടോട്ടിയൻസ് @ ദമ്മാം ഓണം-സൗദി ദേശീയ ദിനാഘോഷങ്ങൾ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദമ്മാം > ഓണം ആഘോഷങ്ങളുടെയും സൗദി ദേശീയ ദിനാഘോഷങ്ങളുടെയും ഭാഗമായി കൊണ്ടോട്ടിയൻസ്@ ദമ്മാം കുടുംബ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സിഹാത്തിലെ സിക്കാത്ത് റിസോർട്ടിൽ നടന്ന പരിപാടി പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം സി  അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സാജിദ് ആറാട്ടുപുഴ, സിജി പ്രസിഡന്റ് അബ്ദുൽ മജീദ് കൊടുവള്ളി, കബീർ കൊണ്ടോട്ടി, അലി കരിപ്പൂർ, റിയാസ് മരക്കാട്ടുതൊടിക, സലാം പാണക്കാട് തുടങ്ങിയവർ സംസാരിച്ചു.

കൊണ്ടോട്ടികാരിയായ യുവ എഴുത്തുകാരി സാജിത മരക്കാട്ടുതൊടികയുടെ ജന്മസ്മൃതികൾ, പനിനീർമഴ എന്നീ രണ്ടു പുസ്തകങ്ങളുടെ പരിചയപ്പെടുത്തലും വിതരണവും പരിപാടിയിൽ വച്ച് നടന്നു. സദ്യയും, കലാ-കായിക മത്സരങ്ങളും സൗഹൃദ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഷമീർ കൊണ്ടോട്ടി, ജൂസെർ, സൈനുദീൻ, നിഹാൽ, സലാം പണക്കാടൻ ബുഷ്‌റ, നംഷീദ തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ സിദ്ധിക്ക് ആനപ്ര നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top