23 December Monday

മന്ത്രി കെ കെ ശൈലജയ്‌ക്ക് അയർലണ്ടില്‍ ആദരം: ക്രാന്തിയുടെ ചടങ്ങില്‍ മികച്ച പങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

ഡബ്ലിൻ> കേരളാ ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി  കെ കെ ശൈലജയ്‌ക്ക് പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ഒരുക്കിയ അനുമോദന ചടങ്ങിൽ അയർലണ്ടിലെ വിവിധ മേഖലകളിൽ നിന്നെത്തിയ അനേകം പേർ പങ്കെടുത്തു. ക്രാന്തിയുടെ പുരസ്കാരം മന്ത്രിയ്ക്ക് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നേഹ ഫിൽ നേഹ സമ്മാനിച്ചു.


അയർലണ്ടിന്റെ ആരോഗ്യ വകുപ്പുമായുള്ള ചർച്ചകളിൽ കേരളത്തിൽ നിന്നും കൂടുതൽ നഴ്‌സ് മാർക്ക് ജോലി സാധ്യത, ആരോഗ്യ റിസർച് മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറക്കാനുള്ള നീക്കങ്ങൾ എന്നിവ പ്രധാന വിഷയമായെന്നും ഇന്ത്യയിൽ നിന്ന് ആയർലഡിലെത്തുന്നു ജനറൽ നഴ്‌സുമാരുടെ ജീവിത പങ്കാളികൾക്കും എളുപ്പത്തിൽ ജോലി നേടാനുള്ള വിസാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഐറിഷ് ഗവണ്മെന്റിൽ സമ്മർദം ചെലുത്തുമെന്നും മന്ത്രി അറിയിച്ചു. അയർലണ്ടിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ ആയുഷ് യോഗയുടെ ചെയർ നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അയർലൻഡ് ആരോഗ്യ വകുപ്പ് ജൂനിയർ മിനിസ്റ്റർ ജിം ഡെലിയുമായി ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാറിനോടൊപ്പം മന്ത്രി കൂടികാഴ്ച നടത്തിയിരുന്നു. റോയൽ കോളേജ് ഓഫ് സർജൻസ് ഫാക്കൽറ്റിയുമായും ആയുഷ് പ്രവർത്തങ്ങൾ അയർലണ്ടിലേക്ക് വ്യാപിപ്പിക്കാൻ ഈ മേഖലയിലെ പ്രഗൽഭരുമായും മന്ത്രി ചർച്ച നടത്തുമെന്നും സന്ദീപ് കുമാർ അറിയിച്ചു.

കേരളാ നഴ്‌സുമാരുടെ സംഘടനാ ബലം ഐഎൻഎംഒയുടെ ശ്രദ്ധയിൽ പെട്ടിരുന്നെന്നും അവരുടെ സമരമുറകൾ അയർലണ്ടിലെ ഐ എൻ എം ഒ നേതൃത്വം നൽകിയ ശമ്പള വർധനയ്ക്കായുള്ള സമരത്തിന് വഴികാട്ടിയായിരുന്നെന്നും ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നേഹ എടുത്തുപറഞ്ഞു. ഫെബ്രുവരിയിലെ എക്സികൂട്ടിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നഴ്സുമാർ പങ്കെടുക്കണമെന്നും ഫിൽ ആവശ്യപെട്ടു.


ചടങ്ങിൽ ക്രാന്തിയുടെ പ്രസിഡന്റ് ഷിനിത് എ കെ സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗവും ക്രാന്തി സെക്രട്ടറിയുമായ അഭിലാഷ് തോമസ് പ്രസംഗിച്ചു. ആരോഗ്യ മേഖലയിലെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളെ കുറിച്ച് ക്രാന്തി തയാറാക്കിയ ഷോർട്ട് ഫിലിം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ക്രാന്തിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വർഗ്ഗീസ് ജോയിയാണ് ഈ ഫിലിമിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.

പ്രഗത്ഭരായ മലയാളികളെ ചടങ്ങിൽ ക്രാന്തി അനുമോദിച്ചു .ഡോ: സുരേഷ് സി പിള്ള, ഡോ ഷേർലി ജോർജ്, ഡോ: സുജ സോമനാഥൻ, മൊട്ടി വർഗീസ്, ബിനില കുര്യൻ, ബിനിമോൾ സന്തോഷ്, മിനി മോബി, മനു മാത്യു, വിജയാനന്ദ് ശിവാനന്ദൻ എന്നിവർക്ക് പ്രശസ്ത കലാകാരൻ അജിത് കേശവൻ രൂപകൽപന ചെയ്ത മെമെന്റോകൾ മന്ത്രി സമ്മാനിച്ചു. ചടങ്ങിൽ ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് നന്ദി പറഞ്ഞു.ഡബ്ലിനിലെ റെഡ് കൗ മോറൻ ഹോട്ടലിലായിരുന്നു ചടങ്ങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top