19 September Thursday

കെഎസ്കെ സലാല അഭിമാന സദസ്സ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

സലാല > യുനെസ്കോ സാഹിത്യ നഗരി പട്ടം ലഭിച്ച കോഴിക്കോടിൻ്റെ ആഹ്ലാദം പങ്കുവെച്ച് കൊണ്ട് കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിൽ അഭിമാന സദസ്സ് സംഘടിപ്പിച്ചു. സലാല മ്യൂസിക്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ കെ എസ് കെ പ്രസിഡന്റ് ബാബു കുറ്റ്യാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കോൺസുലർ ജനറൽ ഡോ. കെ സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്തു.

സർഗ്ഗവേദി കൺവീനറും സലാല ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപകനുമായ സിനു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം കൺവീനർ എ പി കരുണൻ, കേരള വിഭാഗം ലേഡി കോ ഓർഡിനേറ്റർ ബൈറ ജ്യോതിഷ്, തുംറൈത്ത് ഇന്ത്യൻ സ്ക്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ്, കൈരളി പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, കെ എം സി സി സെക്രട്ടറി ജാഫർ ഷെരീഫ്, ഐ ഒ സി വർക്കിംഗ് പ്രസിഡന്റ് അനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വൈക്കം മുഹമ്മദ് ബഷീർ, എസ് കെ പൊറ്റക്കാട്, ഉറൂബ്, എം ടി വാസുദേവൻ നായർ എന്നിവരുടെ കൃതികളിലെ ഏതാനും ഭാഗങ്ങൾ ഡോ. ഷാജിദ് മരുതോറ, ജമാൽ തീക്കുനി, അലാന ഫെല്ല ഫിറോസ്, ധനുഷ വിബിൻ എന്നിവർ സദസ്സിൽ വായിച്ചു. തങ്ങൾ തിക്കോടി, സൽമാൻ തങ്ങൾ എന്നിവർ നയിച്ച ബാബുക്കയുടെ പാട്ടുകൾ കാണികൾക്ക് വേറിട്ട അനുഭവമായി. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഇഖ്ബാൾ മാന്തോട്ടത്തിൽ സ്വാഗതവും കെ എസ് കെ സലാല ട്രഷറർ രാജൻ നരിപ്പറ്റ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top