30 October Wednesday

കുവൈത്ത് ആർമിയുടെ ഗോഡൗണിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

കുവൈത്ത് സിറ്റി > കുവൈത്ത് ആർമിയുടെ മുബാറക്കിയ ക്യാമ്പിലെ വെയർഹൗസിൽ  തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് ക്യാമ്പുകളിലെ ലോക്കൽ സപ്ലൈ അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായ ഫർണിച്ചറും സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിറകെ പ്രദേശത്ത് ഉയർന്നുപൊങ്ങിയ പുക സുരക്ഷയെയും അഗ്നിശമന പരിപാലനത്തെയും കുറിച്ച് ആശങ്ക ഉയർത്തി.ഉടൻ സ്ഥലത്തെത്തിയ ആർമി ഫയർ ഡിപ്പാർട്ട്‌മെൻറിൻറെ അഗ്നിശമന സേന തീയണക്കുന്നതിനും നാശനഷ്ടങ്ങൾ കുറക്കാനും ശ്രമങ്ങൾ ആരംഭിച്ചതായി ആർമി ചീഫ് ഓഫ് സ്റ്റാഫ് റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സിൽ നിന്നുള്ള അധിക ടീമുകളും സ്ഥലത്തെത്തി.

മണിക്കൂറുകൾക്കു ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തീ ആളിപ്പടരാതെ നിയന്ത്രണ വിധേയമാക്കിയതായി  ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും വ്യക്തമാക്കി.
ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൗമി, ആൻറി നാർക്കോട്ടിക് വിഭാഗം വൈസ് പ്രസിഡൻറ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹൈഫ് ഹമൂദ് എന്നിവർ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്‌ . സംഭവത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമ ഉണ്ടായിട്ടുള്ളൂവെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top