02 October Wednesday

കുവൈത്തിൽ കടയുടെ പുറത്ത് സാധനങ്ങൾ വിപണനം ചെയ്യുന്നതിന് നിരോധനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കുവൈത്ത് സിറ്റി > സാധനങ്ങൾ കടയുടെ പുറത്തുവച്ച്‌ വിപണനം ചെയ്യുന്നത് വിലക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്‌ലെറ്റുകളുടെയും വെളിയിൽ ചരക്കുകളും സേവനങ്ങൾ നൽകുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, നിയമവിരുദ്ധമോ ലൈസൻസില്ലാത്തതോ ആയ വാണിജ്യ നടപടികൾ തടയുന്നതിലൂടെ ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽഅജീൽ പുറപ്പെടുവിച്ചു.

സുതാര്യത വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിയമവിരുദ്ധമായ ഓഫറുകളിൽ നിന്ന് സംരക്ഷിക്കുക എന്നീ കാര്യങ്ങൾ പരിഗണിച്ചാണ്‌ പുതിയ തീരുമാനം. ഈ തീരുമാനം ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.നിയമ ലംഘകർ ശിക്ഷാ നടപടികൾക്ക് വിധേയരാകും എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top