22 November Friday

കുവൈത്തിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു; മന്ത്രിസഭയിൽ നാല് പുതിയ മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കുവൈത്ത് സിറ്റി > പുതിയ ധന-വാണിജ്യ മന്ത്രിമാരെ നിയമിച്ചും നിലവിലുള്ള ചില വകുപ്പുകളിൽ  ഭേദഗതി വരുത്തിയും കുവൈത്ത് മന്ത്രിസഭ പുനഃസംഘടന അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. അമീരി ഡിക്രി പ്രകാരം നാല് പുതുമുഖങ്ങളെ ക്യാബിനറ്റിലേക്ക് ചേർത്തപ്പോൾ മറ്റ് രണ്ട് പേരെ ഒഴിവാക്കി. കഴിഞ്ഞ മെയ് മാസത്തിലാണ് നിലവിലെ സർക്കാർ രൂപീകരിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഇപ്പോൾ 15 അംഗങ്ങളുണ്ട്.

പ്രമുഖ ബാങ്കറായ നൂറ സുലൈമാൻ സേലം അൽ-ഫാസം ( ധനകാര്യ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി),ഉന്നത ഗവൺമെൻ്റ് സാമ്പത്തിക ഉദ്യോഗസ്ഥനായ ഖലീഫ അൽ അജിൽ (വാണിജ്യ-വ്യവസായ മന്ത്രി),അബ്ദുല്ലത്തീഫ് അൽ-മിഷാരി. ( ഹൗസിംഗ് , മുനിസിപ്പാലിറ്റി കാര്യ വകുപ്പുകൾ) ,ഡോ. നാദിർ അബ്ദുല്ല മുഹമ്മദ് അൽ ജലാൽ.  (ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ , ആക്ടിംഗ്  വിദ്യാഭ്യാസ  മന്ത്രി )എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാർ . കൂടാതെ നിലവിലുള്ള മന്ത്രിസഭയിലെ  അഞ്ച് മന്ത്രിമാരുടെ വകുപ്പുകൾ പുനസംഘടിപ്പിക്കുകയും ചെയ്തു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top