മനാമ> മൂന്നാഴ്ചയ്ക്കിടെ 4601 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്. വ്യാജരേഖ ചമച്ച് കുവൈത്ത് പൗരത്വം നേടുകയോ മറ്റൊരു പൗരത്വം കൈവശം വയ്ക്കുകയോ ചെയ്തതിനാണ് നടപടി. കഴിഞ്ഞ ആഴ്ചമാത്രം 1,647 പൗരരുടെ പൗരത്വം പിൻവലിച്ചു.
വ്യാജ പൗരത്വമോ ഇരട്ട പൗരത്വമോ ഉളള 7,125 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ വഴി പരാതി ലഭിച്ചിരുന്നു. ബാക്കി കേസുകൾ മന്ത്രി സഭയുടെ പരിഗണനയ്ക്ക് വിട്ടു.
മറ്റു രാജ്യങ്ങളുടെ പൗരത്വം കൈവശംവച്ചതിന് മാർച്ച് ആദ്യം മുതൽ നൂറുകണക്കിന് ആളുകളുടെ പൗരത്വം പിൻവലിച്ചിട്ടുണ്ട്. അനധികൃതമായി കുവൈത്ത് പൗരത്വം നേടി സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും നേടിയവരെ അടുത്തിടെ കോടതി 10 വർഷം വീതം തടവിന് വിധിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..