05 November Tuesday

എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ നിന്നും കുവൈത്ത് എഞ്ചിനീയറിങ് സോസൈറ്റിയെ ഒഴിവാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ തൊഴിൽ തേടിയെത്തുന്ന വിദേശികളായ എൻജിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് പരിശോധന നടത്തി അംഗീകാരം നൽകുന്ന ചുമതലയിൽ നിന്നും കുവൈത്ത് എഞ്ചിനീയറിങ് സോസൈറ്റിയെ ഒഴിവാക്കുന്നു. 2018 ൽ കുവൈത്ത് എഞ്ചിനീയറിങ് സൊസൈറ്റിയുമായി ഉണ്ടാക്കിയ ധാരണ പത്രം അവസാനിപ്പിക്കാൻ മാനവശേഷി അതോറിറ്റി തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സർട്ടിഫിക്കറ്റുകളുടെ പരിശോധനയുമായി ബന്ധപ്പെട്ടു എഞ്ചിനീറിങ്ങ് സൊസൈറ്റിക്ക് മേൽ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അപ്പ്രൂവൽ നടപടികളിൽ നിന്നും കെഎസ്ഇ യെ ഒഴിവാക്കാൻ മാൻ പവർ അതോറിറ്റി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർട്ടിഫിക്കറ്റ് അംഗീകാരത്തിനായുള്ള പുതിയ സംവിധാനം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് തൊഴിലുകൾക്ക് സമാനമായി എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ തിരഞ്ഞെടുത്തേക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉടനെത്തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top