മനാമ> കുവൈത്തില്‍ ഈ മാസം അവസാനത്തോടെ കാലഹരണപ്പെടുന്ന വിസകള്‍ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കുന്നു. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ കാലയളവിലേക്കാണ് നീട്ടുക. ഇതിനായി സ്‌പോണ്‍സര്‍മാര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഇത് രണ്ടാം തവണയാണ് സമാനമായ കാലവാവധി നീട്ടി നല്‍കല്‍. നേരെത്ത ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് മുതല്‍ മെയ് വരെ മൂന്ന് മാസം വിസ നീട്ടി നല്‍കിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ ഭാഗമായി പല മന്ത്രാലയങ്ങളും അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ഈ സൗജന്യ സേവനമെന്ന് മന്ത്രാലയം അറിയിച്ചു.
മെയ് അവസാനത്തോടെ വിസ അവസാനിക്കുന്ന, നിലവില്‍ കുവൈത്തില്‍ ഉള്ള പ്രവാസികള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കൂ.പാസ്‌പോര്‍ട്ട് കാലഹരണപ്പെടുകയോ മറ്റു കാരണങ്ങളാലോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. പ്രവാസിക്കോ, അദ്ദേഹത്തിന്റെ പ്രതിനിധിക്കോ ഈ ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കാം. അതിനിടെ, കുവൈത്തില്‍ കൊറോണവൈറസ് ബാധിച്ച് എട്ടു പേര്‍ മരിച്ചു. 838 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി. ഇതുവരെ 21,302 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..