22 December Sunday

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് നടപടികൾ സ്വീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കുവൈത്ത് സിറ്റി> മേഖലയിലെ സംഘർഷാവസ്ഥയും, രാജ്യം അഭിമുഖീകരിക്കാൻ സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം ആശുപത്രികൾക്കുള്ളിൽ എമർജൻസി സമിതിക്ക് രൂപം നൽകി .

മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫാണ് കമ്മിറ്റിയെ നയിക്കുന്നത്. ആശുപത്രി ഡയറക്ടർ വൈസ് ചെയർമാനായിരിക്കും. കമ്മിറ്റിയുടെ റിപ്പോർട്ടർ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് തലവനാണ്. ക്ലിനിക്കൽ, ഡയഗ്നോസ്റ്റിക് വകുപ്പുകളുടെ മേധാവികൾ, അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ, ഫാർമസ്യൂട്ടിക്കൽ സർവീസസ് മേധാവി, ചീഫ് നഴ്‌സിംഗ് ഓഫീസർ, എഞ്ചിനീയറിംഗ് അഫയേഴ്‌സ് മേധാവി, റീജിയണൽ ആംബുലൻസ് കമാൻഡർ, ക്വാളിറ്റി ആൻഡ് അക്രഡിറ്റേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രതിനിധി, മെഡിക്കൽ റെക്കോർഡ്‌സ് മേധാവി, അണുബാധ തടയൽ മേധാവി തുടങ്ങിയവരും അം​ഗങ്ങളാണ്. അത്യാഹിതങ്ങൾക്കായി ആശുപതികളിൽ പ്രത്യേക വിഭാഗം സജ്ജീകരിച്ചതായും അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top