കുവൈത്ത് സിറ്റി > 47ാമത് കുവൈത്ത് ഇന്റർനാഷനൽ പുസ്തകമേളക്ക് തുടക്കം. മിഷ്‌റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക-യുവജനകാര്യ മന്ത്രി അബ്ദുൽറഹ്‌മാൻ അൽ മുതൈരി പ്രദർശനം ഉദ്ഘാടനം ചെയ്തു. മിഷ്‌റിഫിലെ 5, 6, 7 ഹാളുകളിലായാണ് മേള നടക്കുന്നത്. നവംബർ 30 വരെ മേള തുടരും.
ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 4.30 മുതൽ രാത്രി 10 വരെയായിരിക്കും സന്ദർശകർക്ക് പ്രവേശനം. വെള്ളിയാഴ്ച നാല് മണി മുതൽ 10 മണി വരെയും ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും സന്ദർശകരെ അനുവദിക്കും. ഉദ്ഘാടന ചടങ്ങിൽ ജോർദാനിയൻ സാംസ്‌കാരിക മന്ത്രി മുസ്തഫ അൽ റവാഷ്ദെ മുഖ്യാതിഥിയായിരുന്നു. മേള കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹാണ് സ്പോൺസർ ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..