22 December Sunday

കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കുവൈത്ത് സിറ്റി > കുവൈത്തിലെ ഇന്റർനെറ്റ് സേവനങ്ങൾ ഇതര അന്താരാഷ്ട്ര കേബിളുകൾ വഴിയുള്ള  കണക്റ്റിവിറ്റിയുടെ 30 ശതമാനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു.  തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  ഇന്ന് പുലർച്ചെ മുതൽ  നടന്നു വരിയാണെന്നും  അടുത്ത 24 മണിക്കൂറിനുള്ളിൽ മുഴുവൻ സേവനവും പുനഃസ്ഥാപിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള ഇന്റർ നെറ്റ് കേബിൾ ബന്ധത്തിൽ ഇന്നലെയാണ് തകരാർ സംഭവിച്ചത്. അന്തർദേശീയ അന്തർവാഹിനി കേബിൾ ഫാൽക്കണിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് കുവൈത്തിലുടനീളം ഇൻ്റർനെറ്റ് സേവനത്തിന് തടസം നേരിട്ടത്‌.   കുവൈത്ത് സമുദ്രാതിർത്തിക്ക് പുറത്തുള്ള ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ജിസിഎക്സ് കമ്പനിയുടെ കേബിളിനാണ് തകരാർ സംഭവിച്ചത്. കേബിളിൻ്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതിനായി ജിസിഎക്സ്  കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി സിട്ര ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ അറിയിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top