കുവൈത്ത് > കുവൈത്തിൽ പെട്രോൾ വില വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. പ്രധാനമായും പ്രവാസികൾക്കും സന്ദർശകർക്കുമാണ് വില വർദ്ധനവ് ബാധകമാകുക എന്നാണ് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പൗരന്മാരെ വില വർധന ബാധിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിൽ ഒരു ലിറ്റർ പ്രീമിയം പെട്രോളിന് 85 ഫിൽസും സൂപ്പറിന് 105 ഉം അൽട്രക്ക് 215 ഫിൽസുമാണ് സ്വദേശി വിദേശി വേർതിരിവില്ലാതെ ഈടാക്കുന്നത്. പുതിയ നിരക്കിന് അന്തിമരൂപമായാൽ പദ്ധതി സാമ്പത്തിക കാര്യ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. അന്താരാഷ്‌ട്ര വിപണിയിലെ പ്രവണതകൾക്കനുസൃതമായി പ്രാദേശിക വിലകൾ ക്രമീകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പ്രവാസികൾക്ക് പെട്രോൾ വില വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതിയെന്നാണ് കരുതുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..