28 December Saturday

വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

കുവൈറ്റ് സിറ്റി > ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ എസ്എംഎസ് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴകൾ അടക്കുന്നതിനായി സർക്കാർ അംഗീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയോ മാത്രമേ സന്ദേശങ്ങൾ അയക്കുകയുള്ളൂ എന്നും, മറ്റു നമ്പറുകളിൽ നിന്നോ, ലിങ്കുകൾ വഴിയോ ആഭ്യന്തര മന്ത്രാലയം അറീയിപ്പുകളോ സന്ദേശങ്ങളോ അയക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പലർക്കും ഔദ്യോഗികമെന്നു കരുതുന്ന തരത്തിലുള്ള ലിങ്കുകൾ വഴി ട്രാഫിക് പിഴ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്എംഎസ് സന്ദേശങ്ങൾ വ്യാപകമായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top