14 November Thursday

താമസ നിയമലംഘനം : പരിശോധനകൾ തുടരുന്നു; നിരവധിപേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കുവൈത്ത് സിറ്റി > രാജ്യത്ത് താമസ നിയമലംഘകര്‍ക്കെതിരെ നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സുമായി സഹകരിച്ച്  ജലീബ് അല്‍ ഷുവൈക്ക് പ്രദേശത്ത് പരിശോധന ക്യാമ്പയിനുകൾ നടത്തി. പ്രത്യേക സുരക്ഷാകാര്യങ്ങൾക്കായുള്ള ആഭ്യന്തര അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്‍ദുള്ള സഫയും നിരവധി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷന് മേൽനോട്ടം വഹിച്ചത്.

നിരവധി നിയമലംഘകരെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും പിടികൂടാൻ കഴിഞ്ഞു. നാടുകടത്തൽ ഉൾപ്പെടെയുള്ള ആവശ്യമായ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട് ജ്ലീബ് ​​അൽ-ഷുയൂഖ്, അൽ-ഹസാവി, അബ്ബാസിയ മേഖലകളിൽ തുടർച്ചയായ സുരക്ഷാ കാമ്പെയ്‌നിൽ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 41 പേരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കാത്ത 6 പേർ ഇതിൽ ഉൾപ്പെടുന്നു.താമസ നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിക്കുന്നതിനായി സുരക്ഷാ സംഘം  ജിലീബ് അൽ-ഷുയൂഖ് ഏരിയയുടെ പ്രവേശന കവാടങ്ങളും എക്സിറ്റുകളും അടച്ചു. പരിശോധന രാവിലെ 5 മുതൽ 7 വരെ രണ്ട് മണിക്കൂർ നീണ്ടുനിന്നു. 350-ലധികം പേരെ പരിശോധിച്ചു.

 പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​​േത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന​വ​രെ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റി​ൽ (112) അ​റി​യി​ക്ക​ണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top