08 September Sunday

കുവൈത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ കെ ഇ എ നേതാക്കൾ സന്ദർശിച്ചു.

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കുവൈത്ത് സിറ്റി > കുവൈത്തിലെ മംഗഫിലെ തീപിടുത്തത്തിൽ മരണമടഞ്ഞ കാസർകോട് തിക്കരിപ്പൂർ സ്വദേശി കേളുവിന്റെയും ചെർക്കളയിലെ  രഞ്ജിത്തിന്റേയും കുവൈത്തിൽ വെച്ച് മരണപ്പെട്ട അബൂബക്കർ പൂടംകല്ലിന്റെയും കുടുംബങ്ങളെ കാസർകോട് ജില്ലാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. ചീഫ് പേട്രൺ സത്താർ കുന്നിൽ  പ്രസിഡന്റ് രാമകൃഷ്‌ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച്, ജോയിന്റ് ട്രഷറർ ജലീൽ ആരിക്കാടി, ഫഹീഹീൽ ഏരിയ പ്രസിഡന്റ് അഷ്‌റഫ് കുച്ചാനം എന്നിവർ അടങ്ങിയ സംഘമാണ് കുടുംബങ്ങളെ സന്ദർശിച്ചത്. ധനസഹായവും ഓരോ കുടുംബത്തിനും കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top