23 December Monday

കുവൈത്തിൽ നിന്നും പ്രതിമാസം 8,000വരെ പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്ന് അധികൃതർ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കുവൈത്ത്സിറ്റി > രാജ്യത്തെ നിയമ ലംഘകർക്കെതിരെയുള്ള നടപടികൾ ശക്തവും വേഗത്തിലുള്ളതുമാക്കുമെന്നു  ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബ പറഞ്ഞു. വ്യത്യസ്ത നിയമ ലംഘന കേസുകളിൽ പിടികൂടപ്പെടുന്ന പ്രവാസികളായ നിയമലംഘകരെ നാട് കടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശന വിസയിൽ എത്തുകയും എന്നാൽ കാലാവധി കഴിഞ്ഞും തങ്ങുന്ന വിദേശികളെയും അവരുടെ സ്പോണ്സർമാരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കുമെന്നും ഷെയ്ഖ് അൽ-യൂസഫ് പറഞ്ഞു.

വിസ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനു ആഭ്യന്തര മന്ത്രാലയം കർശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താമസ നിയമ ലംഘകരെ കണ്ടെത്തി തിരിച്ചയക്കുന്നതിനുള്ള ക്യാംപയിനുകൾ അവസാനത്തെ നിയമ ലംഘകനെയും കണ്ടെത്തുന്നത് വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ താമസ നിയമ ലംഘകർക്കും പിഴയോ മറ്റു നിയമ നടപടികളോ കൂടാതെ രാജ്യം വിടാനും താമസ രേഖ പുതുക്കുന്നതിനും മൂന്ന് മാസക്കാലം സർക്കാർ പൊതുമാപ്പ് നൽകുകയും ചെയ്തിരുന്നു. പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം, താമസ നിയമ ലംഘകർക്കെതിരെ കർശന നടപടികളാണ് താമസകാര്യ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്വീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top