22 December Sunday

കുവൈത്ത് ഉപ പ്രധാനമന്ത്രി ഡോ. ഇമാദ് അൽ അതീഖി മന്ത്രി സഭയിൽ നിന്ന് രാജി വെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കുവൈത്ത്‌ സിറ്റി > കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽ അതീഖിയുടെ രാജി സ്വീകരിച്ചുകൊണ്ട്  അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പകരം ധനകാര്യ  സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൗറ സുലൈമാൻ സലേം അൽ ഫസാമിനെ എണ്ണ വകുപ്പിന്റെ താൽക്കാലിക ചുമതല നൽകി നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അമീരി ദിവാൻ ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രിയോടൊപ്പം രണ്ട് ഉപപ്രധാനമന്ത്രിമാരുള്ളതിൽ ഒരാളായിരുന്നു ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽ അതീഖി

രാജി സംബന്ധിച്ച് പ്രധാനമായും രണ്ട് ഉത്തരവുകളാണുള്ളത്. ആർട്ടിക്കിൾ ഒന്ന് പ്രകാരമാണ് ഉപപ്രധാനമന്ത്രിയുടെയും എണ്ണ വകുപ്പ്മന്ത്രിയുടെയും രാജി സ്വീകരിക്കുന്നത്. അമീരി ഉത്തരവ് പുറപ്പെടുവിച്ച അന്ന് മുതൽ ഇത് ബാധകമാണന്നും അമീരി ദിവാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top