23 November Saturday

കുവൈത്തിൽ ആദ്യമായി പ്രോസിക്യൂഷനുകളിൽ 4 വനിതാ ഡയറക്ടർമാരെ നിയമിക്കാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ ആദ്യമായി നാല് വനിതകളെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർമാരായി നിയമിക്കാൻ അറ്റോർണി ജനറൽ കൗൺസിലർ സാദ് അൽ-സഫ്രാൻ ഇന്നലെ തീരുമാനമെടുത്തു. ജുഡീഷ്യറിയിൽ കുവൈത്തി വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ചരിത്രപരമായ മുന്നൊരുക്കത്തിലും പുതിയ ചുവടുവയ്‌പാണ്‌ ഇ തീരുമാനം. ഇതാദ്യമായാണ് സ്ത്രീകൾ ഇത്തരം പദവികൾ വഹിക്കുന്നത്. പ്രോസിക്യൂഷൻ മേധാവികളെ ജനറൽ പ്രോസിക്യൂഷനിലേക്ക് മാറ്റുക, പ്രോസിക്യൂഷനുകളുടെ വകുപ്പുകളുടെ പുനർനിർമ്മാണം, റിപ്പോർട്ടുകളും പരാതികളും പരിശോധിക്കുന്നതിനുള്ള ഓഫീസ് എന്നിവയാണ് ഈ തീരുമാനം വ്യവസ്ഥ ചെയ്യുന്നത്. പബ്ലിക് പ്രോസിക്യൂഷൻ്റെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു മാറ്റത്തിനാണ് ഈ തീരുമാനം കളമൊരുക്കുന്നത്.

മുനീറ അൽ വുഖയാൻ (മീഡിയ പ്രോസിക്യൂഷൻ), നൂറ അൽ ഒത്മാൻ (ഫർവാനിയ പ്രോസിക്യൂഷൻ), ഗാനിമ അൽ സറാവി (ഹവാലി പ്രോസിക്യൂഷൻ), നൗഫ് അൽ സയീദ് (ജുവനൈൽ പ്രോസിക്യൂഷൻ) എന്നിവരാണ് പുതിയ ഡയറക്ടർമാർ.

2005-ൽ കുവൈത്തിൽ സ്ത്രീകൾക്ക് ആദ്യമായി  വോട്ടവകാശം ലഭിച്ചു, അതേ വർഷം തന്നെ രാജ്യം അതിൻ്റെ ആദ്യത്തെ വനിതാ മന്ത്രി ഡോ. മസൂമ അൽ- മുബാറക്കിനെ നിയമിച്ചു. 2020-ൽ സ്ത്രീകൾ ആദ്യമായി ജഡ്ജിമാരായി. നീതിന്യായ മന്ത്രാലയവും സുപ്രീം ജുഡീഷ്യൽ കൗൺസിലും തമ്മിലുള്ള കരാറിന് ശേഷം എട്ട് സ്ത്രീകൾ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top