22 December Sunday

അജ്നാസ് മുഹമ്മദിനും അമീന അജ്നാസിനും യാത്രയയപ്പ് നൽകി കല കുവൈത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കുവൈത്ത്  സിറ്റി > കുവൈത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ- കല കുവൈത്ത്  മാതൃഭാഷാ ജനറൽ കൺവീനറും മുൻ ട്രഷററുമായിരുന്ന അജ്നാസ് മുഹമ്മദിനും കല കുവൈത്ത്  സജീവ പ്രവർത്തകയും വനിതാവേദി പ്രസിഡന്റുമായ അമീന അജ്നാസിനും യാത്രയയപ്പ് നൽകി. സാൽമിയ കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ മുൻ ഭാരവാഹികൾ, മുതിർന്ന പ്രവർത്തകർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജനറൽ സെക്രട്ടറി സജി തോമസ് മാത്യു കലയുടെ ഉപഹാരവും റിഗ്ഗായ് യൂണിറ്റ് കൺവീനർ അനിൽ പ്രകാശ് യൂണിറ്റിന്റെ ഉപഹാരവും കൈമാറി ചടങ്ങിൽ മധു കൃഷ്ണ വരച്ച അജ്നാസ് മുഹമ്മദിന്റെയും അമീന അജ്നാസിന്റെയും ചിത്രം മേഖല സെക്രട്ടറി അൻസാരി കൈമാറി. അജ്നാസ് മുഹമ്മദ്‌, അമീന അജ്നാസ് എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജോയിൻ സെക്രട്ടറി  ബിജോയ്‌, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, സാൽമിയ മേഖല സെക്രട്ടറി അൻസാരി, മേഖല പ്രസിഡന്റ് രാജു ചാലിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു,  ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അനിൽ കുമാർ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top