കുവൈത്ത് സിറ്റി > പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷവസ്ഥയിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈത്ത് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് മന്ത്രി സഭായോഗം അവലോകനം ചെയ്തു. ഇതിനായി വിവിധ സർക്കാർ ഏജൻസികൾ നടത്തി വരുന്ന പ്രവർത്തനങ്ങളും അടിയന്തിര ഘട്ടങ്ങളിൽ രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ ഡിഫൻസ് നടത്തി വരുന്ന തയ്യാറെടുപ്പുകളും മന്തിസഭായോഗം വിലയിരുത്തി.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്‌ദുല്ല അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജ്യത്തെ എല്ലാ സർക്കാർ ഏജൻസികളും ഇതിനായി ഏകോപിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ആഭ്യന്തര ഷെയ്ഖ് ഫഹദ് യൂസഫ് അൽ- സബാഹ് പറഞ്ഞു. രാജ്യ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും അദ്ദേഹം യോഗത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെ പ്രതിവാര റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ ഡിഫൻസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റിനെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..