26 December Thursday

ഗാർഹിക തൊഴിലാളികൾക്ക്‌ ഹോട്ട് ലൈനിൽ പരാതികൾ അറിയിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക്‌  തൊഴിൽ പരമായ പരാതികൾ അറിയിക്കുന്നതിനു മാൻപവർ അതോറിറ്റി ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.മലയാളത്തിൽ അടക്കം വിവിധ ഭാഷകളിൽ പരാതി അറിയിക്കാം .

രാജ്യത്ത് ഗാർഹിക തൊഴിലാളികൾ ഏറെയുള്ള മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ അറിയിപ്പ് ഇറക്കിയത്.രാജ്യത്തെ ഗാർഹിക തൊഴിലാളികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.വീട്ടുജോലിക്കാർക്ക് പരാതികൾ ഹോട്ട് ലൈൻ നമ്പറിന് പുറമെ ഡൊമസ്റ്റിക് ലേബർ ഓഫിസിലും സമർപ്പിക്കാം.തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റി നടപടി. തൊഴിലിനിടയിൽ നേരിടുന്ന വിവിധ നിയമ ലംഘനങ്ങൾ,പീഡനങ്ങൾ, പ്രശ്നങ്ങൾ എന്നിവയെല്ലാം ഹോട്ട് ലൈൻ വഴി അധികൃതരുടെ ശ്രദ്ധയിൽ പെടുത്താം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top