27 December Friday

ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

കുവൈത്ത്  സിറ്റി >  കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും ബിജെപി-യുഡിഎഫ് അവിശുദ്ധ സഖ്യത്തിനുമെതിരായ വിധിയെഴുത്താവുമെന്ന് ലോക കേരളസഭ അംഗം  ടി വി ഹിക്മത് പറഞ്ഞു. എൽഡിഎഫ് കുവൈത്ത്  സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ സജിയുടെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന കൺവെൻഷനിൽ ബിബിൻ തോമസ് (കേരള അസോസിയേഷൻ), ജോബിൻസൺ (കേരള കോൺഗ്രസ്സ് ) അനൂപ് മങ്ങാട്ട്, രജീഷ് സി (കല കുവൈത്ത് ) എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈത്ത്  ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ബിജോയ് നന്ദി പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top