25 November Monday

കുവൈത്തിൽ തൊഴിലാളികൾക്ക് ഒരു വർഷത്തിനുശേഷം വിസമാറ്റാം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിനുശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കാൻ തീരുമാനിച്ചതായി കുവൈത്ത്‌ അധികൃതർ. മാനവശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇതേ വിഭാഗത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് നിലവിലെ സ്‌പോൺസറുടെ അനുമതിയോടെ വിസ മാറ്റാൻ സാധിക്കും.

നിലവിൽ മൂന്നു വർഷത്തിനുശേഷം മാത്രമേ വിസ മാറ്റത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ. രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന് സർക്കാർ നൽകി വരുന്ന പിന്തുണയുടെയും ഭാഗമായാണ് നടപടി. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് തൊഴിൽ വിപണിയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top