15 December Sunday

ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ മരവിപ്പിക്കും; ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

കുവൈത്ത്‌ സിറ്റി > ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ  ഇടപാടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് തീരുമാനിച്ചു. പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ നടപടി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു തുടങ്ങും.

ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കും. ഡിസംബർ പകുതിയോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കും. 31ന് ശേഷം ബാങ്ക് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും. ജനുവരി ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകൾക്ക് ബ്ലോക്ക് ഏർപ്പെടുത്തുകയും ഒരു മാസത്തിനകം പൂർണ്ണമായി മരവിപ്പിക്കുകയും ചെയ്യും. ഇവ കർശനമായി പാലിക്കുവാൻ കുവൈത്ത് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

കുവൈത്ത് സ്വദേശികൾക്കും സമാന നടപടികളാണ് അധികൃതർ ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം പുറത്ത് വന്ന കണക്കുകൾ പ്രകാരം 87 ശതമാനം പ്രവാസികൾ  ഇതുവരെ നടപടിക്രമങ്ങൾ പൂർത്തികരിച്ചിട്ടുണ്ട്. കുവൈത്ത് പൗരന്മാരിൽ 98 ശതമാനവും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top