26 December Thursday

ലാനയുടെ “എന്റെ എഴുത്തുവഴികൾ” പരമ്പര വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

വാഷിങ്ടൺ > ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ രണ്ടാമത്തെ പരിപാടി സെപ്തംബർ 27 വെള്ളിയാഴ്ച്ച വൈകീട്ട് (8 PM CST/9PM EST/6 PM PST) സൂമിലുടെ നടക്കും. എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടിയാണ്‌ “എന്റെ എഴുത്തുവഴികൾ” .

ലാനയുടെ മുൻ പ്രസിഡണ്ട് ജോൺ മാത്യു എഴുതിയ “മുദ്ര” എന്ന പുസ്തകം ലാനയുടെ മുൻ പ്രസിഡന്റ് കൂടിയായ ജെ മനോഹർ തോമസ് പരിചയപ്പെടുത്തും. വേണുഗോപാലൻ കോക്കോടന്റെ “കൂത്താണ്ടവർ” പരിചയപ്പെടുത്തുന്നത് ലാനയുടെ മുൻ പ്രസിഡന്റ് ശ്രീ അനിലാൽ ശ്രീനിവാസൻ ആണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top