21 December Saturday

ഒമാൻ തീരത്ത് വീണ്ടും ന്യൂനമർദ്ദസാധ്യത

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

മസ്‌ക്കറ്റ് > അടുത്ത ആഴ്ചയിൽ തിങ്കൾ മുതൽ ബുധൻ വരെ ദിവസങ്ങളിൽ ഒമാനിൽ ന്യൂനമർദ്ദം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. മസ്‌ക്കറ്റ്, ദക്ഷിണ ഷർഖിയ, അൽ വുസ്ത, ദോഫാർ തുടങ്ങി ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഇതിൻറെ പ്രഭാവം പ്രകടമാവാനിടയുണ്ടെന്നും, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അപ്രതീക്ഷിതമായ മഴ വാദികൾ നിറഞ്ഞൊഴുകാൻ ഇടയാക്കിയേക്കാമെന്നും, അത്തരം പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. കാലാവാസ്ഥാ വ്യതിയാനങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും, സമയാസമയങ്ങളിൽ മുന്നറിയിപ്പുകൾ പ്രതീക്ഷിച്ചിരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top