ജിദ്ദ > അനശ്വര ഗായകൻ എം എസ് ബാബുരാജിന്റെ ചരമദിന വാർഷികത്തോടനുബന്ധിച്ച് ജിദ്ദയിലെ സംഗീത കൂട്ടായ്മയായ കലിക്കറ്റ് മ്യൂസിക് ലവേഴ്സ് 'തേടുന്നതാരെ ശൂന്യതയിൽ' എന്ന പേരിൽ അനുസ്മരണ ചടങ്ങും സംഗീതസന്ധ്യയും സംഘടിപ്പിച്ചു. ചടങ്ങിൽ അബ്ദുറഹ്മാൻ മാവൂർ അധ്യക്ഷത വഹിച്ചു. ഗായകൻ ജമാൽ പാഷ ബാബുരാജിനെ അനുസ്മരിച്ചു.
സീതി കൊളക്കാടൻ, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ എന്നിവർ എം എസ് ബാബുരാജ് മലയാള സംഗീതലോകത്ത് പരിചയപ്പെടുത്തിയ പുതിയ ശൈലിയെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെപ്പറ്റിയും സംസാരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വരവും സൗന്ദര്യവും ഉൾപ്പെടുത്തി എം എസ് ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ സംഗീതപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണെന്ന് പലരും അനുസ്മരിച്ചു.
ജമാൽ പാഷ, മൻസൂർ ഫറോക്ക്, റാഫി കോഴിക്കോട്, മുംതാസ് അബ്ദുറഹ്മാൻ, ധന്യപ്രസാദ്, രഹന സുധീർ, നാദിർഷ, മജീദ് വെള്ളയോട്ട്, ഷയാൻ സുധീർ, സാദിഖലി തുവ്വൂർ, സുധീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മൻസൂർ ഫറോക്ക് (ഹാർമോണിയം), ഷാനു (കീബോർഡ്), ഷാജഹാൻ ബാബു (തബല) എന്നിവർ ഓർക്കസ്ട്രേഷൻ ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..