ഷാർജ > സാംസ്കാരിക സംഘടനയായ മാസിന്റെ നേതാവ് മാധവൻ പാടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകൻ പി എം ജാബിറിന് വിതരണം ചെയ്തു. ഇബ്രാഹിം അംബിക്കാന ചെയർമാനും സമീന്ദ്രൻ, അനിൽ അമ്പാട്ട് എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ കമ്മിറ്റിയാണ് അവാർഡിനായി പി എം ജാബിർ തിരഞ്ഞെടുത്തത്. 50,001 രൂപയും, മൊമെന്റൊയുമാണ് അവാർഡ് ജേതാവിന് നൽകുന്നത്..
മാസ് മേളം 2024 നോടനുബന്ധിച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പിഎം ജാബിറിന് അവാർഡ് കൈമാറി. മാസ് പ്രസിഡണ്ട് അജിത രാജേന്ദ്രൻ, സെക്രട്ടറി ബിനു കോറോം, നോർക്ക ഡയറക്ടർ ഒവി മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര, മാസ് സ്ഥാപക പ്രസിഡൻറ് ടി കെ അബ്ദുൽ ഹമീദ്, അജ്മാൻ ഇന്ത്യൻ സോഷ്യൽ ആക്ടിങ് പ്രസിഡൻറ് ഗിരീഷ് കെ ജി, അവാർഡ് നിർണയ സമിതി അംഗങ്ങളായ ഇബ്രാഹിം അംബിക്കാന, അനിൽ അമ്പാട്ട്, സമീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..