08 October Tuesday

മഹസ് കൾച്ചറൽ ഫോറം ഷാർജ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ഷാർജ > മഹസ് കൾച്ചറൽ ഫോറം ഷാർജ,  "മഹസ് ഓണം പൊന്നോണം" എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ മുബാറക്ക് സെന്ററിലെ ഏഷ്യൻ എംപയർ പാർട്ടി ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾ, മാവേലി എഴുന്നള്ളത്ത്,ചെണ്ടമേളം, സാംസ്‌കാരിക സമ്മേളനം, വിഭവ സമൃദമായ ഓണസദ്യ എന്നിവ ഒരുക്കി.  പ്രസിഡന്റ്‌ റോബിൻ പദ്മകാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്‌ നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു.ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രഷറർ ഷാജി ജോൺ മുഖ്യാതിഥിയായി.

മഹസ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി അഭിലാഷ് രത്നാകരൻ, ജനറൽ കൺവീനർ ബിജോയ്‌ ദാസ്, വനിതാ വിഭാഗം പ്രസിഡന്റ്‌  രാഖി ഷാജി, സെക്രട്ടറി ശ്രീനാ മനോഹർ എന്നിവർ  സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റു സംഘടന നേതാക്കന്മാർ, മഹസ് കൾച്ചറൽ ഫോറം രക്ഷധികാരികൾ, ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ,മഹസ് കുടുംബാംഗങ്ങൾ തുടങ്ങി നിരവധി വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. മഹസ് കൾച്ചറൽ ഫോറം ട്രഷറർ ജയപ്രകാശ് കല്ലങ്കാട്ട് നന്ദി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top